സിപിഐയ്ക്ക് എതിരെ ആഞ്ഞടിച്ച്‌ ഇപി ജയരാജന്‍

186

തിരുവനന്തപുരം : ബുദ്ധിമാന്‍മാരാണെന്നാണ് ഭാവം, പക്ഷെ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ല. സിപിഐയ്ക്ക് എതിരെ ആഞ്ഞടിച്ച്‌ ഇപി ജയരാജന്‍. ജനങ്ങള്‍ സിപിയുടെ നിലപാടിനെ തള്ളിക്കളയുമെന്നും അവഗണിക്കുമെന്നും ജയരാജന്‍ പറഞ്ഞു. മുന്നണിമര്യാദ പാലിക്കുന്നില്ല. തോന്നുന്നത് പ്രചരിപ്പിക്കുകയാണ്. വഴിവിട്ട നിലപാടുകള്‍ സിപിഐ കേന്ദ്രനേതൃത്വം പരിശോധിക്കണം. ലോ അക്കാഡമി ഭൂമി വിഷയത്തില്‍ റവന്യൂവകുപ്പ് അന്വേഷണത്തിനേയും ഇപി വിമര്‍ശിച്ചു. ഓരോ വകുപ്പും സ്വന്തം നിലയ്ക്ക് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എന്തുചെയ്യുമെന്നും പക്വതയോടെ കാര്യങ്ങളെ സമീപിക്കണമെന്ന് ഇപി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY