വിവാദ ഉത്തരവുകള്‍ ഈ മാസം തന്നെ റദ്ദാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

205

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഭൂമി സംബന്ധിച്ച് എടുത്ത 47 വിവാദ ഉത്തരവുകള്‍ ഈ മാസം തന്നെ റദ്ദാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കും. 2008ന് മുമ്പുള്ള നിലം നികത്തല്‍ വീടുവയ്‌ക്കാനായി മാത്രം സാധൂകരിച്ച് നല്‍കുമെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. മൂന്നാറിലെ സി.പി.ഐ ഓഫീസ് കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ചതാണെന്ന ആരോപണത്തിന് ദൗത്യസംഘത്തലവന്‍ കെ.സുരേഷ് കുമാര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY