ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുള്ള അധികഭൂമി പിടിച്ചെടുക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍

173

കോഴിക്കോട്• ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുള്ള അധികഭൂമി പിടിച്ചെടുക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതു സംബന്ധിച്ച്‌ നിയമവകുപ്പുമായി ചര്‍ച്ച നടത്തും. ഹാരിസണ്‍സ് വിഷയം അന്വേഷിക്കാന്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസറുടെ റിപ്പോര്‍ട്ടില്‍ നിയമനിര്‍മാണം എന്ന നിര്‍ദേശമുണ്ട്. ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കുമെന്ന ഈ സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ആത്‍മാര്‍ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.