ഇ. അഹമ്മദിന് കേരളത്തിന്റെ അന്ത്യാഞ്ജലി

200

അന്തരിച്ച മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. കണ്ണൂരിലെ കുടുംബ വീടിനോട് ചേര്‍ന്ന സിറ്റി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് ഉച്ചയ്ക്ക് 11.30ഓടെയാണ് ഖബറടക്ക ചടങ്ങുകള്‍ നടക്കുന്നത്.
ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് ഇ അഹമ്മദിന്റെ ഭൗതിക ദേഹം ദില്ലിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത്. ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുസ്ലീംലീഗ് നേതാക്കളും പ്രവര്‍ത്തകരുമടക്കം വന്‍ജനാവലി അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഏഴരയോടെ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോയി. അവിടെ മുസ്ലീംലീഗ് ആസ്ഥാനമായ ലീഗ് ഹൗസില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജനാസ നമസ്കാരത്തിന് ശേഷമാണ് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നടന്ന നമസ്കാരത്തില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്.

NO COMMENTS

LEAVE A REPLY