സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ തലവരിപ്പണം വാങ്ങിയാല്‍ മാനേജ്മെന്‍റുകള്‍ക്കെതിരേ സമരം നടത്തുമെന്നു ഡി.വൈ.എഫ്.ഐ

239

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ തലവരിപ്പണം വാങ്ങിയാല്‍ മാനേജ്മെന്‍റുകള്‍ക്കെതിരേ സമരം നടത്തുമെന്നു ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജും പ്രസിഡന്‍റ് എ.എന്‍. ഷംസീറും അറിയിച്ചു. തലവരിപ്പണം ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇതിനെതിരേ പ്രവര്‍ത്തിച്ചാല്‍ മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സമരം നടത്തും.സ്വാശ്രയ ഫീസ് വര്‍ധനയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതു മഷിക്കുപ്പി സമരമാണെന്നു എം. സ്വരാജ് പരിഹസിച്ചു. വിദ്യാഭ്യാസ വിഷയമായതിനാല്‍ സാധാരണഗതിയില്‍ വിദ്യാര്‍ഥി സംഘടനകളാണ് സമരത്തിനിറങ്ങുക. എന്നാല്‍, ഈ സമരത്തില്‍ കെ.എസ്.യു.വിനെ കണ്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.