എകെജിയെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പ്രതികരിച്ച വി.ടി ബല്‍റാമിന്‍റെ ഓഫീസിനു നേരെ ആക്രമണം

308

തൃശൂര്‍: എകെജിയെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പ്രതികരിച്ച വി ടി ബല്‍റാം എംഎല്‍എയുടെ തൃത്താലയിലെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐയാണ് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. എംഎല്‍എയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ പ്രകടനക്കാര്‍ അടിച്ചുതകര്‍ത്തു.
എകെജിയെ ബാലപീഡകന്‍ എന്ന് ബല്‍റാം സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ഇന്ന് വൈകീട്ട് ഡിവൈഎഫ്‌ഐ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

NO COMMENTS