പറക്കലിനിടെ വിമാനത്തിൻറെ ഇന്ധനം തീർന്നു . അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

158

ന്യൂഡല്‍ഹി: മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ഇന്ധനം തീരുന്നതു മൂലമുണ്ടാകുമായിരുന്ന അപകടത്തില്‍നിന്ന് വിസ്താരയുടെ യു കെ 944 വിമാനംരക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ചയാണ് സംഭവം.

സംഭവം ഇങ്ങനെ: മുംബൈയില്‍നിന്ന് പുറപ്പെട്ട വിമാനം മോശം കാലവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറക്കാനായില്ല. തുടര്‍ന്ന് ലഖ്‌നൗവിലേക്ക് തിരിച്ചു വിട്ടു.എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലഖ്‌നൗവിലും വിമാനം ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വിമാനം കാണ്‍പുരിലോ പ്രയാഗ്‌രാജിലോ ഇറക്കാമെന്ന് പൈലറ്റുമാര്‍ തീരുമാനിച്ചു. അങ്ങനെ വിമാനം പ്രയാഗ്‌രാജിലേക്ക് തിരിച്ചു.

ആ സമയത്ത് ലഖ്‌നൗഎയര്‍ കണ്‍ട്രോള്‍ ട്രാഫിക്കില്‍നിന്ന് കാലാവസ്ഥ അനുകൂലമായെന്ന്പൈലറ്റുമാര്‍ക്ക് സന്ദേശം ലഭിച്ചു. തുടര്‍ന്ന് വിമാനം ലഖ്‌നൗവിലേക്ക് തിരിക്കുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തു. വിമാനം ലഖ്‌നൗവില്‍ ലാന്‍ഡ് ചെയ്യുമ്ബോള്‍ ഏകദേശം 10 മിനുട്ടു കൂടി പറക്കാനുണ്ടായിരുന്ന ഇന്ധനം മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന്.

കൃത്യസമയത്ത് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് വിസ്താര അധികൃതര്‍ എന്‍.ഡി.ടി.വിയോട് വെളിപ്പെടുത്തി.വിമാനത്തിലെ ഇന്ധനം കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം പൈലറ്റുമാര്‍ എടിസിയെ അറിയിക്കുകയും എ.ടി.സി മുന്‍കരുതല്‍ എടുക്കുകയുംചെയ്തിരുന്നു. സാധാരണയായി ലാന്‍ഡിങ്ങിനു ശേഷവുംഒരു മണിക്കൂര്‍കൂടി പറക്കാനാവശ്യമായ ഇന്ധനം വിമാനങ്ങളില്‍ ഉണ്ടാകാറുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനു വേണ്ടിയാണിത്.

NO COMMENTS