ദുല്‍ഖറിനെയും നിത്യയെയും ചേര്‍ത്ത് തമിഴ് മാധ്യമങ്ങളുടെ ഗോസിപ്പ് കഥ

923

ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനു മലയാളത്തിലെ മാത്രമല്ല തമിഴിലെയും ഏറെ വിജയിച്ച താര ജോഡിയാണ്. ദുല്‍ഖറിന്റെ കരിയറിലെ വന്‍ കുതിച്ചു ചാട്ടമായ ഉസ്താദ് ഹോട്ടലില്‍ നിത്യയായിരുന്നു നായിക. തമിഴില്‍ മണിരത്നത്തിന്റെ ഒകെ കണ്‍മണിയില്‍ ജോഡിയായി എത്തിയപ്പോഴാണ് ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധ നേടിയത്. ഇരുവരും പരസ്പരം ഏറെ കംഫര്‍ട്ടാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ അടുപ്പം ദുല്‍ഖറിന്റെ ഭാര്യ അമാലിന് അത്ര ഇഷ്ടമല്ലെന്നാണ് ചില തമിഴ് സിനിമാ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ നീരസം അമാല്‍ പ്രകടമാക്കിയിട്ടുണ്ടത്രേ.
എന്നാല്‍ ദുല്‍ഖര്‍ എല്ലാ പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം അമാലിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്.
കൂടെ അഭിനയിക്കുന്ന നായകന്‍മാരെ ചേര്‍ത്ത് വരുന്ന ഇത്തരം വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് നിത്യയും വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ കിച്ച സുദീപുമായി ചേര്‍ത്തും നിത്യക്കെതിരേ ചിലര്‍ ഗോസിപ്പ് ഉണ്ടാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY