സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും മറ്റു മയക്കുമരുന്നുകളും എത്തിച്ച് കൊടുക്കുന്ന രണ്ടു പേർ പിടിയിലായി

211

കണ്ണൂർ ∙ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും മറ്റു മയക്കുമരുന്നുകളും എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടു പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി വേളാപുരത്ത് വെച്ചാണ് 25 ഗ്രാo കഞ്ചാവുമായി ബൈക്കിലെത്തിയ ഇവർ പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ടർ ഷർഫുദീന്റെ നേതൃത്വത്തിൽ നടന്ന കഞ്ചാവ് വേട്ടയിൽ പ്രിവന്റീവ് ഓഫിസർ പി.കെ.രഘുനന്ദനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സർവ്വജ്ഞൻ എം.പി, സുരേഷ് കെ.വി, ധ്രുവൻ എൻ.ടി, ഖാലിദ്. റ്റി, ഷിബു കെ.സി, ശ്രീകുമാർ, നികേഷ്, വിജിത്ത് ടി.വി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY