ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിത ആളില്ലാ വിമാനം വിജയകരമായി പരീക്ഷിച്ചു

237

ബാംഗ്ലൂര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ല വിമാനം വിജയകരമായി പരീക്ഷിച്ചു. ബോംഗളൂരുവില്‍ നിന്ന് 250 കിമീ അകലെ ചിത്രദുര്‍ഗ്ഗയില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. എച്ച്‌.എ.എല്‍-ബെല്ലിന്‍റെ സഹകരണത്തോടെ എയര്‍നോട്ടിക്കല്‍ ഡെവലപ്പമെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആണ് ബെംഗളൂരുവിലെ ഡിആര്‍ഡിഒ ലാബില്‍ തപസ് 201 നിര്‍മ്മിച്ചത്. പ്രതിരോഗരംഗത്തെ വിവിധ സൈനികആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തപസ് 201 -ന് രൂപം നല്‍കിയിരിക്കുന്നത്. രാജ്യസുരക്ഷ ഉറപ്പാക്കാനും ചാരനിരീക്ഷണത്തിനും തപസ് 201 സേനാവിഭാഗങ്ങള്‍ക്ക് തുണയാവും. തപസ് 201-ലെ എയര്‍ഫ്രേം, ലാന്‍ഡിംഹ് ഗിയര്‍, ഫ്ളൈറ്റ് കണ്‍ട്രോള്‍ ആന്‍ഡ് എവിയോനിക്സ് സബ് സിസ്റ്റം തുടങ്ങിയ സങ്കീര്‍ണമായ സംവിധാനങ്ങള്‍ സ്വകാര്യസംരഭകരമായി സഹകരിച്ചാണ് ഡിആര്‍ഡിഒ നിയമിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള പരീക്ഷണപറക്കലുകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തപസ് 201 സൈന്യത്തിന്റെ ഭാഗമാക്കുക. ആളില്ലാ വിമാനങ്ങളുടെ പരീക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കിയതാണ് ചിത്രദുര്‍ഗ്ഗയിലെ എയര്‍നോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഇത്തരം വിമാനങ്ങളുടെ പരീക്ഷണം നിലവില്‍ നടക്കുന്നത്.

NO COMMENTS

LEAVE A REPLY