ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതികള്‍ക്കെതിരെ ഡോണള്‍ഡ് ട്രംപ്

161

ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതികള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരിസ്ഥിതി സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന പദ്ധതിയിലെ ആറോളം നിബന്ധനകള്‍ പ്രസിഡന്റിന്റെ പരമാധികാരം ഉപയോഗിച്ച് ട്രംപ് റദ്ദാക്കി. അലാസ്‌ക തീരത്ത് എണ്ണബവാതക ഖനനത്തിന് ഏര്‍പ്പെടുത്തിയ വിലക്കടക്കമുള്ള നിബന്ധനകളാണ് ട്രംപ് റദ്ദാക്കിയത്. ഒബാമയുടെ ഖനി വിരോധത്തിനും തൊഴില്‍ അവസരങ്ങള്‍ കുറക്കുന്ന നയങ്ങള്‍ക്കാണ് ഇതോടെ അവസാനമായെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനത്തെ പുകഴ്ത്തി നിരവധി വ്യവസായികള്‍ രംഗത്തെത്തി. എന്നാല്‍ പരിസ്ഥിതി സ്‌നേഹികള്‍ അടക്കമുള്ളവര്‍പ്രതിഷേധത്തിലാണ്. അധികാരത്തിലെത്തിയാല്‍ ഒബാമയുടെ പരിസ്ഥിതി നയത്തില്‍ മാറ്റം വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY