മെക്സിക്കൻ അതിർത്തിയിലെ മതില്‍ നിര്‍മ്മാണം ഉടനെന്ന് ട്രംപ്

185

മേരിലാന്‍റ്: മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണം നിശ്ചയിച്ചതിലും നേരത്തെ തുടങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യ സുരക്ഷക്കായി എന്തും ചെയ്യുമെന്ന് ട്രംപ് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സിന്‍റെ പരിപാടിയിൽ പറഞ്ഞു. മേരിലാന്റിൽ നടത്തിയ പ്രസംഗത്തിലുടനീളം ദുഷ്ട ശക്തികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ട്രംപ് ആവർത്തിച്ചു..മെക്സിക്കൻ ഭരണകൂടവുമായി യു എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലർസൺ ചർച്ച നടത്തിയ പിറ്റേന്നാമ് ട്രംപ് മെക്സിക്കോയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മതിൽ നിർമ്മാണത്തിന് 21.5 മില്ല്യൺ ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്. മതിർ നിർമ്മാണത്തിന് മെക്സിക്കൻ സർക്കാർ പണം നൽകണമെന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടെങ്കിലും അത് നടക്കില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY