യു.എസ് ഓപ്പണില്‍ ഡൊമിനിക് തീം സെമിഫൈനലിലേക്ക് സ്കോർ – 6-1, 6-2, 6-4 സെമിയില്‍ മത്സരം തീ പാറും

38

യു.എസ് ഓപ്പണില്‍ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് ഡൊമിനിക് തീം. സ്കോർ – 6-1, 6-2, 6-4 .
സെമിഫൈനലില്‍ മൂന്നാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വദേവ് ആണ് തീമിന്റെ എതിരാളി. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന, ഏറ്റവും മികച്ച രണ്ടു താരങ്ങള്‍ വിജയം മാത്രം ലക്ഷ്യമാക്കി സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം തീ പാറും എന്നുറപ്പാണ്.സെമിഫൈനലില്‍ മൂന്നാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വദേവ് ആണ് തീമിന്റെ എതിരാളി.

21 സീഡ് ആയ യുവ താരം അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ഓസ്ട്രിയന്‍ താരം മറികടന്നത്. മത്സരത്തില്‍ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത തീം മത്സരത്തില്‍ നന്നായി സര്‍വീസുകളും ചെയ്തു. 83 ശതമാനം ആദ്യ സര്‍വീസുകളും ജയം കണ്ടത് തീമിന്റെ ജയത്തില്‍ നിര്‍ണായകമായി.

ആദ്യ സെറ്റില്‍ അലക്സിനു മേല്‍ തുടരെ ആക്രമണം അഴിച്ചു വിട്ട തീം സെറ്റ് 6-1 നു നേടി മത്സരത്തില്‍ ആധിപത്യം നേടി. തുടര്‍ന്ന് രണ്ടാം സെറ്റിലും സമാനമായ മികവ് പുറത്ത് എടുത്ത തീം 6-2 നു സെറ്റ് കയ്യിലാക്കി സെമിഫൈനല്‍ ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റില്‍ കുറച്ച്‌ കൂടി പൊരുതുന്ന ഓസ്‌ട്രേലിയന്‍ താരത്തെ ആണ് മത്സരത്തില്‍ കണ്ടത് എന്നാല്‍ തന്റെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിഫൈനല്‍ ഉറപ്പിച്ച തീം 6-4 നു സെറ്റ് ജയിച്ച്‌ സെമിയിലേക്ക് മുന്നേറി.

NO COMMENTS