എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം -ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാം ദാസ്

66

കാസറഗോഡ് : മഴക്കാലം ജില്ലയില്‍ ശക്തിപ്രാപിച്ചതോടു കൂടി ജില്ലയിലെ കുടിവെള്ളസ്രോതസ്സുകളിലും മറ്റും മലിന ജലം കലരുകയും ചെയ്ത സാഹചര്യത്തില്‍ ജന്തുജന്യരോഗമായ എലിപ്പനിരോഗം പടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാം ദാസ് എ വി അറിയിച്ചു.

എലിപ്പനി: ലക്ഷണങ്ങളും രോഗപ്പകര്‍ച്ചയും

ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം.എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി യാണ് എലിപ്പനി പകരുന്നത്.മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവു കള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരിലാണ് രോഗം കൂടുതല്‍ കാണുന്നത്

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കണം. പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യണം.കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാ തെ ശ്രദ്ധിക്കണം.ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ കലര്‍ന്ന്് മലിനമാകാതിരിക്കാന്‍ എപ്പോഴും മൂടി വെക്കണം.കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണം(പ്രത്യേകിച്ചും മുറിവുള്ളപ്പോള്‍).ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക.

പ്രതിരോധ ഗുളികകള്‍ ആരെല്ലാം കഴിക്കണം ?

ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍, തൊഴിലുറപ്പ് ജോലികളില്‍ ഏര്‍ പ്പെടുന്നവര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍.

പ്രതിരോധ ഗുളികയുടെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരെ സുരക്ഷ നല്‍കുകയുള്ളൂ. അതിനാല്‍ മലിന ജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകള്‍ കഴിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതി രോധ ഗുളികകള്‍ സൗജന്യമായി ലഭിക്കും.സംശയനിവാരണത്തിന് തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണം.

NO COMMENTS