അയോധ്യ കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍

98

കോഴിക്കോട്:അയോധ്യ കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജില്ലാ കളക്ടര്‍മാരുടെ അഭ്യര്‍ത്ഥന.കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിക്കുന്നു.കാസര്‍കോട് ജില്ലയില്‍ വിധിവരുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS