ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

157

തിരുവനന്തപുരം : കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് അംഗമായ മോളി ജോർജിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യയാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ജൂൺ 18 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്.

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 29ന് നടന്ന വോട്ടെടുപ്പിൽ ഇവർ പാർട്ടിവിപ്പ് ലംഘിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ബെന്നി തോമസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.

NO COMMENTS