ഇല്ലെയെന്നറിയിച്ച ഫോൺ ദിലീപ് കോടതിയിൽ ഹാജരാക്കി

27

കൊച്ചി: നടൻ ദിലീപിന്റെ പക്കൽ ഇല്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽ അറിയിച്ച ഉപഹർജിയിലെ നാലാം നമ്പർ ഫോൺ തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറി. അത് താൻ ഉപയോഗിക്കുന്ന രണ്ട് ഐ ഫോണുകളിൽ ഒന്നാണെന്നും വിശദീകരിക്കുന്നു. നാലാമത്തേത് 2021-ൽ വാങ്ങിയ ഐ ഫോൺ 13 പ്രോ ആയി രുന്നു. ഈ ഫോൺ തന്റെ കൈയിൽ ഇല്ലെന്നും ഇതു ഹാജരാക്കാൻ കഴിയില്ലെന്നുമാണ് ദിലീപ് നേരത്തെ അറിയിച്ചിരുന്നത്.

ഫോൺ കൈമാറുന്നതിനെ ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള എതിർത്തു. ഫോൺ ആവശ്യപ്പെടുന്നത് വ്യാജതെളിവുണ്ടാക്കാനാണെന്നും വാദിച്ചു. ഫോണുകൾ പരിശോധിക്കുന്ന തിനെ എന്തിനാണ് എതിർക്കുന്നതെന്ന് ഈ ഘട്ടത്തിൽ കോടതി ദിലീപിനോട് ചോദിച്ചു. വിദഗ്ധരാണ് ഫോൺ പരിശോധിക്കേണ്ടത് എന്നായിരുന്നു ദിലീപിന്റെ മറുപടി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നും അറിയിച്ചു.

ഹാജരാക്കാതിരുന്നത് 2017-ൽ വാങ്ങിയ ഫോൺ പഴയ മൂന്നു ഫോണും ഹാജരാക്കാമെന്ന് ദിലീപ് സമ്മതിച്ചതോടെ നാലാമത്തെ ഫോണിലാണ് നിർണായക വിവരങ്ങളുണ്ടാകുക എന്നുകരുതി ഈ ഫോൺ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഇ ഫോൺ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, 2017-ൽ വാങ്ങിയ ഏറ്റവും പഴക്കമുള്ള ഐ ഫോൺ 10 ഹാജരാക്കിയതുമില്ല. ക്രൈംബ്രാഞ്ച് ആവശ്യ പ്പെടുന്ന പഴക്കമുള്ള ഐ ഫോൺ ഏതെന്നു വ്യക്തമല്ലെന്നാണ് ദിലീപ് പറയുന്നത്. ഇതോടെ ഈ ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്,

12,000-ലേറെ വിളികൾ ഈ ഫോണിൽനിന്ന് ആ വർഷം പോയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതും പൾസർ സുനി, ദിലീപ് എന്നിവർ അറസ്റ്റിലായതും ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നതും 2017-ലാണ്. പ്രധാന വിവരങ്ങളെല്ലാം ഈ ഫോണിൽനിന്ന് ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

ഫോണിനായി അന്വേഷണസംഘത്തിന് കെണ്ട സാഹചര്യമാണ്. ഉണ്ടാകുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഉന്നയിച്ചു. ഫോണുകൾ എവിടെ പരിശോധിക്കണമെന്നൊക്കെ പ്രതികൾ തീരുമാനിക്കുന്നത് ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ കേട്ടിട്ടില്ലെന്നും വാദിച്ചു.

NO COMMENTS