കാവ്യയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ദിലീപിന്‍റെ മറുപടി

333

ദിലീപും തമ്മില്‍ വിവാഹിതരാകുകയാണോ? പലപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷിച്ച ഈ ചോദ്യം ഒളിഞ്ഞും തെളിഞ്ഞും പലരും കാവ്യയോടും ദിലീപിനോടും തന്നെ ചോദിച്ചിട്ടുള്ളതാണ്. അപ്പോഴൊക്കെ ഇരുവരും അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.എന്നാല്‍ ആദ്യമായി ആ ചോദ്യത്തിന് ദിലീപ് വ്യക്തമായ ഉത്തരം നല്‍കുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.പ്രേക്ഷകര്‍ക്ക് ഇതൊരു വിഷയമേ അല്ല. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറും. ജനങ്ങളുടെ മുന്നിലാണ് ഞാനും കാവ്യയും വളര്‍ന്നത്. അവരോട് ഒന്നും ഒളിച്ചുവെക്കാനാവില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടായിരിക്കും.

ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അച്ഛന്റെ സ്മരണാര്‍ഥം ആരംഭിച്ച ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ അറുപതിലേറെ വീടുകള്‍ നിര്‍മ്മിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി കേരള ആക്ഷന്‍ ഫോഴ്സ് എന്ന സംഘടനയുമായി ചേര്‍ന്ന് സുരക്ഷിതഭവനം പദ്ധതിയിലൂടെ വീടുവച്ച്‌ നല്‍കുന്നു. ഇടത് കൈ കൊടുക്കുന്നത് വലത് കൈ അറിയരുതെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ആരോടും പറയാറില്ലായിരുന്നു. പക്ഷേ ഇങ്ങനെ പറഞ്ഞാലേ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവൂ.

വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്. മകളും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് ‘അത് അപ്പോഴല്ലേ’ എന്ന് തമാശമട്ടില്‍ ദിലീപ് മറുപടി നല്‍കി

കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല തന്റെ കുടുംബജീവിതം തകര്‍ത്തതെന്നും അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നും ദിലീപ് പറയുന്നു. അതിനെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാവും. ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ. മീശമാധവനില്‍ ഒരുമിച്ച്‌ അഭിനയിച്ചപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ ഗോസിപ്പ്- ദിലീപ് പറഞ്ഞു

ഗോസിപ്പുകളെ ഭയന്നത് കൊണ്ടല്ല അഞ്ച് വര്‍ഷം ഞാനും കാവ്യയും ഒരുമിച്ച്‌ അഭിനയിക്കാതിരുന്നത് എന്നും ദിലീപ് വ്യക്തമാക്കി. ശക്തമായ വേഷങ്ങള്‍ വരുമ്ബോള്‍ മാത്രം ഒരുമിച്ച്‌ അഭിനയിച്ചാല്‍ മതി എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അടൂര്‍ സാറിന്റെ സിനിമയിലൂടെ അത് ലഭിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നു- ദിലീപ് പറഞ്ഞു.

NO COMMENTS

LEAVE A REPLY