ദുബായില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍

187

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. ദിലീപീന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പൂട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോവാനാണ് അനുമതി തേടിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.

NO COMMENTS