ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി

206

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി. 22 വരെ ദിലീപിന്റെ റിമാന്‍ഡ് തുടരുമെന്ന് അങ്കമാലി കോടതി അറിയിച്ചു. ദിലീപിനെ കോടതിയില്‍ പൊലീസ് നേരിട്ട് ഹാജരാക്കിയില്ല. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണു ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതി നല്‍കിയത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

NO COMMENTS