ദിലീപിന്റെ ഹർജി തള്ളി.

107

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വിടുതൽ ഹർജി തള്ളി. പ്രഥമദൃഷ്ട്യാ വിടുതൽ ഹർജി അനുവദിക്കാനുള്ള സാഹചര്യ മില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹർജി തള്ളിയത്.

കുറ്റപത്രത്തിൽ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ എതിർ ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹർജിയിലുണ്ടായിരുന്നു. അതിനാൽ അടച്ചിട്ട കോടതിയിലാണ് ഹർജിയിൽ വാദം നടന്നത്.

പൾസർ സുനിയുടെയും ദിലീപിന്റെയും ഒരേ ടവർലൊക്കേഷനുകൾ, കോൾലിസ്റ്റുകൾ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂ ഷൻ വാദം. ദിലീപിനെ ഒഴിവാക്കിയാൽ കേസി നെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്.

NO COMMENTS