നടിയെ ആക്രമിക്കപ്പെട്ട സംഭവുമായി തനിയ്ക്കൊരു ബന്ധവുമില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

241

കൊച്ചി: നടിയെ ആക്രമിച്ച സംഭവുമായി ബന്ധമില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടൈന്നും പള്‍സര്‍ സുനിയുമായി ഫോട്ടോ എടുത്ത ബന്ധം മാത്രമാണുള്ളതെന്നും ധര്‍മജന്‍ വ്യക്തമാക്കി. ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധര്‍മജന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില ഫോട്ടോകള്‍ കാണിച്ച്‌ ഇവരെ പരിചയമുണ്ടോ എന്നു അന്വേഷണ സംഘം ചോദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മജന്റെ സിനിമാസെറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോയെന്നും ആരാഞ്ഞു. സുനിയെ പരിചയമില്ലെന്നും ഒരുപാടുപേര്‍ തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് പൊലീസിനോട് പറഞ്ഞത്. നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചില്ല. ദിലീപും നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടിവിയില്‍ കാണിക്കുന്നത് കാണാറുണ്ടെന്നു പറഞ്ഞ ധര്‍മജന്‍, കൂടുതല്‍ ഒന്നും അറിയില്ലെന്നും മാദ്ധ്യമങ്ങളോട്
പ്രതികരിച്ചു.

NO COMMENTS