ശബരിമല സ്ത്രീ പ്രവേശനം പ്രസംഗിച്ച ശോഭാ സുരേന്ദ്രന് നേരെ ഭക്തരുടെ പ്രതിഷേധം.

242

ദില്ലി: ക്ഷേത്രത്തിലെ അന്നദാന ചടങ്ങിനിടെ രാഷ്ട്രീയം പ്രസംഗിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് നേരെ ഭക്തരുടെ പ്രതിഷേധം. ദില്ലിയില്‍ വെച്ചാണ് സംഭവം. ന്യൂ ദില്ലിയിലെ രോഹിണി സെക്ടര്‍ 17 അയ്യപ്പ ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉന്നയിച്ചു തുടങ്ങിയപ്പോഴാണ് ഒരു വിഭാഗം ഭക്തര്‍ ശോഭാ സുരേന്ദ്രനെ തടഞ്ഞത്.

ഉത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയ്ക്കിടെ സംഘാടകരായ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ രണ്ട് വാക്ക് സംസാരിക്കാനായി ശോഭാ സുരേന്ദ്രന് മൈക്ക് കൈമാറി. തുടര്‍ന്നുള്ള പ്രസംഗത്തില്‍ ശബരിമല സ്ത്രീ പ്രവേശനവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സംസാരിച്ച്‌ തുടങ്ങിയപ്പോഴാണ് ഒരു വിഭാഗം ആളുകളെത്തി ശോഭാ സുരേന്ദ്രനെ തടയുകയും ക്ഷേത്രത്തില്‍ രാഷ്ട്രീയം പറയേണ്ടെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത്.

തുടര്‍ന്ന് ചെറിയ രീതിയില്‍ വേദിയില്‍ വാക്കേറ്റവും നടന്നു. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ശോഭാ സുരേന്ദ്രന്‍. ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി തലസ്ഥാനത്ത് എത്തിയതാണ് ശോഭാ സുരേന്ദ്രന്‍.ശോഭാ സുരേന്ദ്രനെ കൂടാതെ കേരളത്തിലെ ബിജെപി നേതാക്കളായ കെ സുരേന്ദ്രനും സുരേഷ് ഗോപിയും പ്രചാരണത്തിനായി ദില്ലിയില്‍ എത്തിയിട്ടുണ്ട്. മലയാളി വോട്ടുകള്‍

NO COMMENTS