സർക്കാരിനു താൽപര്യമില്ലെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ

223

പമ്പ∙ സർക്കാരിനു താൽപര്യമില്ലെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്തു വിവാദ തീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രയാർ പറഞ്ഞു.

ശബരിമല അവലോകന യോഗത്തിനിടെ മുഖ്യമന്ത്രിയുമായി കൊമ്പുകോർത്തതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നിലപാടറിയിച്ചത്. മന്ത്രി ജി.സുധാകരൻ തനിക്കെതിരെ അഭിപ്രായം പറഞ്ഞത് ഒഴിവാക്കുന്നതിന്റെ ഭാഗമാണോയെന്നു സംശയിക്കുന്നു. എത്രകാലം പദവിയിലിരുന്നു എന്നതിനപ്പുറം ഇരിക്കുന്ന സമയത്തെ പ്രവർത്തിയാണ് പ്രധാനം.

ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ കൈകടത്താൻ ശ്രമമുണ്ട്. മുഖ്യമന്ത്രിയുടെ പല നിർദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ല. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണു വഴിപാട് നിരക്ക് കൂട്ടിയത്. സർക്കാർ ആവശ്യപ്പെട്ടാൽ ഇതു പിൻവലിക്കാൻ ഒരുക്കമാണെന്നും പ്രയാർ അറിയിച്ചു.

NO COMMENTS

LEAVE A REPLY