സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ

121

തിരുവനന്തപുരം : സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ (കുടുംബശ്രീ) ജില്ലാ മിഷനുകളിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യതയുളള ജീവനക്കാർ ചട്ടപ്രകാരം മാതൃവകുപ്പിൽ നിന്നുളള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഓരോ ഒഴിവുകളുണ്ട്.

26500 – 56700 (പുതുക്കിയത്) ആണ് ശമ്പള സ്‌കെയിൽ. അംഗീകൃത സർവകലാശാല ബിരുദം, സംഘാടന പാടവം ഉണ്ടായിരിക്കണം. ദാരിദ്ര്യ നിർമാർജന – തൊഴിൽദാന പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/പട്ടികജാതി-പട്ടികവർഗ വികസന/മത്സ്യ ബന്ധന വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.

സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ അയയ്ക്കണം.

ഒക്‌ടോബർ ഒന്ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ഒക്‌ടോബർ മൂന്ന് രാവിലെ പത്ത് മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org.

NO COMMENTS