ലീവ് കിട്ടിയില്ല; അച്ഛന്‍ വീട്ടിലെത്താന്‍ വൈകിയതില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു

186

മഹാരാഷ്ട്രയിലാണ് സംഭവം. സംസ്ഥാന കൃഷി വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ രാജേഷ് ഖാഡെഗെയുടെ മകനാണ് ആത്മഹത്യ ചെയ്തത്. മാനസിക അസ്വസ്ഥതകള്‍ക്ക് ചികിത്സയിലായിരുന്ന മകന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അദ്ദേഹത്തെ വിളിച്ച് നവി മുംബൈയിലുള്ള വീട്ടില്‍ ഉടനെയെത്തണമെന്നും അല്ലെങ്കില്‍ താന്‍ മരിക്കുമെന്നും പറഞ്ഞു. മകന്‍ രോഗിയാണെന്നും തനിക്ക് ഉടന വീട്ടിലെത്തണമെന്നും കാണിച്ച് പിതാവ് മേലധികാരിയായ കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഭഗവാന്‍ സഹായ്ക്ക് ലീവ് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു.
ജോലി സമയം അവസാനിച്ച് വീട്ടിലെത്തിയപ്പോഴാണ് മകന്‍ വീടിനുള്ളില്‍ അത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. അടിയന്തിര സാഹചര്യത്തില്‍ പോലും കീഴുദ്ദ്യോഗസ്ഥന് അവധി അനുവദിക്കാതിരുന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY