ദേശീയ ദുരന്ത പ്രതികരണ സേന ( NDRF ) യെ വിന്യസിച്ചു.

16

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിന്യസിച്ചു. സംസ്ഥാനത്ത് നിലവിൽ വിവിധ ജില്ലകളിലായി 11 NDRF ടീമിനെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചു.എയർഫോഴ്്സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്ത പുരം, കൊച്ചിയിലെ INS ഗരുഡ എന്നിവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

നേവിയുടെ ഒരു ചോപ്പറും കൊച്ചിയിൽ അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിരിക്കുക യാണ്.സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീ കരിക്കാൻ സജ്ജമായി ട്ടുണ്ട്.എൻജിനിയർ ടാസ്്ക് ഫോഴസ് (ETF) കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്ന ആൾക്കാരെ പോലീസ്, ഫയർ ഫോഴ്സ് എന്നിവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നേവിയുടെ ഹെലികോപ്റ്റർ എറണാകുളത്ത് നിന്നും 100 ഭക്ഷണപ്പൊതി കൾ കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ എത്തിച്ചിട്ടുണ്ട്.

കേരളത്തിലെ അണക്കെട്ടുകളിൽ ജലനിരപ്പ് നിരീക്ഷിക്കുന്ന സർക്കാർ നിയോഗിച്ച കമ്മിറ്റി 18 ന് ഉച്ചയ്ക്ക് അവലോകനയോഗം ചേർന്ന് ഡാമുകളിലെ വെള്ളം എല്ലാ മുൻകരുതലുകളും സ്വീകരിച്ച് തുറന്നു വിടാൻ തീരുമാനിച്ചു.

സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം (SEOC) കൂടുതൽ സജീവമാക്കുകയും, ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ.എസ്.സി.ബി, ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ആർമി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ SEOC ൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർഫോഴ്‌സ്, ലാൻഡ്റെവന്യു കൺട്രോൾറൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാരൃനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു.

വിവിധ ജില്ലകളിലെ പ്രളയസാധ്യത മുന്നിൽ കണ്ടുകൊണ്ട് അതത് ജില്ലകളിലെ സന്നദ്ധസേന പ്രവർത്തകർ, സിവിൽ ഡിഫെൻസ് അംഗങ്ങൾ, ആപ്തമിത്ര സന്നദ്ധ പ്രവർത്തകർ, ഇന്റർ ഏജൻസി പ്രവർത്തകർ എന്നിവർ സജ്ജരായിട്ടുണ്ട്.

NO COMMENTS