കര്‍ണ്ണാടകത്തില്‍ ഡെങ്കിപ്പനി പടരുന്നു

931

ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഈ വര്‍ഷം സപ്തംബര്‍ പകുതിവരെയുളള കാലയളവില്‍ 917 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ തുംകൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 163 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ 137 പേര്‍ക്കും മൈസൂരുവില്‍ 113 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച്‌ ആറുപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.ഡെങ്കിപ്പനി ബാധയാണെന്നു സംശയിക്കുന്ന 8941 പേരാണ് സംസ്ഥാനത്ത് വിവിധ ആസ്പത്രികളിലായി ചികിത്സയിലുളളത്.

NO COMMENTS

LEAVE A REPLY