ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ

163

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. ആസ്പത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്നും പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ ബാധിച്ച്‌ ഡല്‍ഹിയില്‍ ഇതുവരെ അഞ്ചു പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഡല്‍ഹിയിലെ ആസ്പത്രികള്‍ രോഗികളെ കൊണ്ട് നിറയവേ കേന്ദ്രവും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഇതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.
തങ്ങള്‍ക്ക് അധികാരമില്ലെന്നും അധികാരം ആസ്വദിക്കുന്ന പ്രധാനമന്ത്രിയും ലഫ്. ഗവര്‍ണറും മറുപടി പറയട്ടെ എന്നും കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY