കുട്ടികളെ കടത്തുന്ന എട്ടംഗം സംഘം ഡല്‍ഹിയില്‍ അറസ്റ്റിലായി

201

ന്യൂഡല്‍ഹി: കുട്ടികളെ കടത്തുന്ന എട്ടംഗം സംഘം ഡല്‍ഹിയില്‍ അറസ്റ്റിലായി. ദമ്ബതികളും അവരുടെ 6 സഹായികളുമാണ് അറസ്റ്റിലായത്. സൈറ (45), ഹുസൈന്‍ (50) എന്നിവരാണ് അറസ്റ്റിലായ ദമ്ബതികള്‍. നേപ്പാള്‍, പശ്ചിമ ബംഗാള്‍, ഒറീസ, കര്‍ണാടക, അസം, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഇവര്‍ അയ്യായിരത്തിലേറെ കുട്ടികളെ കടത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.ഇതുവരെ ദമ്ബതികള്‍ ഈ ബിസിനസില്‍ നിന്നും നൂറ് കോടി രൂപ സമ്ബാദിച്ചിട്ടുണ്ട്.
50,000 രൂപയ്ക്ക് പെണ്‍കുട്ടികളെ വാങ്ങി 2 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയാണ് ദമ്ബതികള്‍ ചെയ്യുന്നത്. പ്രായം കുറഞ്ഞ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്.ജിബി റോഡിലെ മുറികളില്‍ എത്തിച്ചാല്‍ പിന്നെ കുട്ടികളെ അലമാരകള്‍ക്കുള്ളിലും ടണലുകളിലുമാണ് സൂക്ഷിക്കുക. മുറി സ്ക്രീന്‍ കൊണ്ടോ മറ്റോ വിഭജിച്ച്‌ മറച്ച്‌ അവിടെയാണ് കുട്ടികളെ ഉപഭോക്താക്കള്‍ക്ക് കാഴ്ച വെയ്ക്കുക. ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് അറസ്റ്റുകളെ കുറിച്ച്‌ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.