ഡല്‍ഹിയില്‍ എസ്‌എഫ്‌ഐ – എബിവിപി സംഘര്‍ഷം ; 20 പേര്‍ക്ക് പരിക്ക്

243

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എസ്‌എഫ്‌ഐ, എബിവിപി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. പോലീസിനെ നോക്കുകുത്തികളാക്കി അരങ്ങേറിയ സംഘര്‍ഷത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാംജാസ് കോളേജിനു മുന്നില്‍ വെച്ചാണ് സംഘടനകള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയ ജെന്‍യു ഗവേഷണ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ് ഷെഹ്ളാ റാഷിദിനെയും രാംജാസ് കേളേജില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം തെരുവിലേക്ക് നീങ്ങിയത്. കോളേജിലെ ലിറ്ററേച്ചര്‍ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കാനിരുന്ന സെമിനാറില്‍ നിന്നാണ് ഇവരെ വിലക്കിയത്. എബിവിപി യുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ വിലക്കിയതെന്നാണ് മറ്റ് സംഘടനകളുടെ ആരോപണം. ഇവരെ വിലക്കിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധം നടന്നിരുന്നു. വിലക്കിനെതിരെ എസ്‌എഫ്‌ഐ യുടെ നേതൃത്വത്തില്‍ കോളേജിന് മുന്നിലേക്ക് മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന് ഈ മാര്‍ച്ചിലേക്ക് പോലീസ് നോക്കി നില്‍ക്കെ എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് കല്ലേറും കുപ്പിയേറും ഉണ്ടായതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എബിവിപിയുടെ നിലപടിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ മാര്‍ച്ചും എബിവിപി തടഞ്ഞു.വിദ്യാര്‍ത്ഥികള്‍ പരസ്പരം മുദ്രാവാക്യം മുഴക്കിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

NO COMMENTS

LEAVE A REPLY