കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം.

142

സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴസസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം (0460-2206050), മഞ്ചേശ്വരം (04998-215615), മാനന്തവാടി(04935-245484), ഇരിട്ടി (0490-2423044), പിണറായി (0490-2384480), മടിക്കൈ (നീലേശ്വരം, 0467-2240911) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റായ www.ihrd.ac.in ലഭ്യമാണ്. പ്രസ്തുത അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 150/- രൂപ) ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളേജുകളിൽ നിന്നും ലഭിക്കും.

NO COMMENTS