കതിരണിഞ്ഞു ബേഡകം: തരിശുരഹിത ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും കാര്‍ഷികോത്സവവും ഇന്ന്

103

കാസര്‍കോട്: ഉപയോഗിക്കാതെ കിടന്ന കൃഷിയോഗ്യമായ തരിശ് നിലങ്ങള്‍ ജനകീയമായ ഇടപെടലുകളിലൂടെ കൃ ഷിയോഗ്യമാക്കി വിജയഗാഥ രചിച്ച ബേഡഡുക്ക ഗ്രാമപഞ്ചായത്ത് തരിശുരഹിത ഗ്രാമമായി മാറുന്നു. ഹരിത കേരളം മിഷന്റെ തരിശു രഹിത ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കിയത്. ഇന്ന് (ഡിസംബര്‍ നാലിന്) കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര വൈകുണ്ഠം ഓഡിറ്റോറിയത്തി ല്‍ നടക്കുന്ന കാര്‍ഷികോ ത്സവത്തില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ പേഴ്സണ്‍ ഡോ.ടി. എന്‍ സീമ തരിശുരഹിത ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തും.

കാര്‍ഷികോത്സവത്തിന്റെ ഭാഗമായുള്ള കാര്‍ഷിക വിപണന മേളയുടെ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വ്വഹിക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ അരിയായ ബേഡകം റൈസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പുറത്തിറക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ആദരിക്കും. മികച്ച കര്‍ഷക ഗ്രൂപ്പുകളെ പി എ ഒ മധു ജോര്‍ജ് മത്തായി,മികച്ച സ്ഥാപനങ്ങളെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, മികച്ച സഹകരണ സ്ഥാപനങ്ങളെ കാസര്‍കോട് സഹകരണം ജോ.രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ് എന്നിവര്‍ ആദരിക്കും.

ഹരിത ചട്ടം പാലിച്ച് സബ് ജില്ലാ സ്‌കൂള്‍ കലോത്സവം നടത്തിയ കൊളത്തൂര്‍ സ്‌കൂളിനുള്ള ഉപഹാരം ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ പത്മാവതി നല്‍കും. പ്രകൃതി സൗഹൃദ വസ്തുക്കളില്‍ നിന്ന് കലാശില്പം തീര്‍ക്കുന്നവര്‍ക്കുള്ള ആദരം ജില്ലാ പഞ്ചായത്തംഗം ഡോ.വി.പി.പി മുസ്തഫ നിര്‍വ്വഹിക്കും.

മുന്‍ എം.എല്‍.എ എം നാരായണന്‍, ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കര്‍,കാസര്‍കോട് പാക്കേജ് സ്പെ ഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹനന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, കാസര്‍ കോട് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി രാജന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം വി അശോക് കുമാര്‍,എം ജി എന്‍ ആര്‍ ഇ ജി പ്രോജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍ ,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മാരാ യ വീണാ റാണി,ജോണ്‍ ജോസഫ്, ഉമേഷ്, കാറഡുക്ക കൃഷി വകുപ്പ് അസി.ഡയറക്ടര്‍ രാഘവേന്ദ്ര എന്നിവര്‍ മുഖ്യാതിഥികളാകും.

NO COMMENTS