കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

153

ബെംഗളൂരു• കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. തടാകത്തിന്റെ മധ്യഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാണാതായ രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 30 പേരടങ്ങിയ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ മാസ്തി ഗുഡി എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍നിന്നു ചാടിയ രണ്ടു നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു.