പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

181

കോഴിക്കോട് •പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുരാവിലെ കക്കുഴിയുള്ള പറമ്ബത്ത് സജിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മാവട്ടം ഭാഗത്തുനിന്നാണ് സജിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്നലെ രാത്രി വൈകി കോതോട് പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാക്കിയുള്ള മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

NO COMMENTS

LEAVE A REPLY