ഇന്ത്യയക്ക് യുഎസില്‍ നിന്നു നിരീക്ഷണ ഡ്രോണുകള്‍ ലഭിച്ചേക്കും

216

വാഷിങ്ടണ്‍ • സമുദ്ര നിരീക്ഷണത്തിനായി 22 ഡ്രോണുകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന യുഎസ് മാനിച്ചേക്കും. കഴിഞ്ഞ ജൂണില്‍ ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചതിനു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആയുധ ഇടപാടിനു കളമൊരുങ്ങുന്നത്. ഇന്ത്യന്‍ സമുദ്രത്തിലെ സ്വത്തു സംരക്ഷിക്കുക, മുംബൈ ഭീകരാക്രമണം നടത്തിയവര്‍ കടലിലൂടെ രാജ്യത്തു നുഴഞ്ഞുകയറിയതു പോലുള്ള സാഹചര്യം ഒഴിവാക്കുന്നതിനു നിരീക്ഷണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു ഡ്രോണ്‍ വാങ്ങുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ആവശ്യമുന്നയിച്ച്‌ ഇന്ത്യ, യുഎസിനു കത്തെഴുതിയത്. ഇതു സംബന്ധിച്ച്‌ അമേരിക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യയുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും കഴിഞ്ഞ മാസം 29ന് ഇതു സംബന്ധിച്ചു വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY