മകളെ അച്ഛന്‍ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചെന്ന് പരാതി

188

സ്വന്തം മകളെ അച്ഛന്‍ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചെന്ന് പരാതി. പുനലൂര്‍ ഏരൂര്‍ സ്വദേശി മായയ്ക്കാണ് പട്ടിയുടെ കടിയേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ അച്ഛനെതിരെ പൊലീസില്‍ പരാതി നല്‍കി.
ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ അര്‍ച്ചല്‍ സ്വദേശി അരുണ്‍ ഭവനില്‍ മായയ്‌ക്കാണ് പട്ടിയുടെ കടിയേറ്റത്. നാലു വര്‍ഷം മുമ്പാണ് മായ, സമീപവാസിയായ അരുണിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവരുടെ ബന്ധത്തെ മായയുടെ പിതാവ് ഉദയന്‍ എതിര്‍ത്തിരുന്നു. പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പ്രതികാരമായി അച്ഛന്‍ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചെതെന്നാണ് മായ പറയുന്നത്. ഈ മാസം 10നായിരുന്നു സംഭവം. വിവാഹ ശേഷം ഉദയന്റെ വീടിനടുത്ത് തന്നെയാണ് മായയും ഭര്‍ത്താവും താമസിച്ചിരുന്നത്. വീട്ട് മുറ്റത്ത് നിന്ന് തുണി കഴുകുന്നതിനിടെ അച്ഛന്‍ പട്ടിയെ തുറന്ന് വിടുകയായിരുന്നു.
പുനലൂര്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി. ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. മായയുടെ അമ്മയുടെ പേരിലുള്ള വസ്തു അച്ഛന്‍ അറിയാതെ മായയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് മുമ്പ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY