ഹിസ്ബുള്‍ ഭീകരന്‍ ദാനിഷ് അഹമ്മദ് കീഴടങ്ങി

248

ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ദാനിഷ് അഹമ്മദ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ് ദാനിഷെന്നു വ്യക്തമായതോടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഹണ്ട്‌വാരയിലെ 21 രാഷ്ട്രീയ റൈഫിള്‍സിന് മുമ്പാകെ ദാനിഷ് കീഴടങ്ങുകയായിരുന്നു. തെക്കന്‍ കാശ്മീരുമായി ബന്ധപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായി ദാനിഷ് മൊഴി നല്‍കിയിട്ടുണ്ട്. ഡെറാഡൂണിലെ ഡൂണ്‍ പി.ജി കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയാണ് ദാനിഷ്.

NO COMMENTS