പള്‍സര്‍ സുനിയെ കുറിച്ച്‌ ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി

256

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ കുറിച്ച്‌ ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ബെഹ്റ അറിയിച്ചു. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കുമെന്ന് ഡിജിപി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിവരങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടക്കാര്യങ്ങളെല്ലാം കോടതിയില്‍ വ്യക്തമാക്കും. നടിയെ തട്ടികൊണ്ടുപോയ പള്‍സര്‍ സുനി തനിക്ക് ജയിലില്‍ നിന്ന് കത്തയച്ച ക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിലൂടെയും വാട്സാപ്പിലൂടെയും അറിയിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് അറിയിച്ചിരുന്നത്. സിനിമാ മേഖലയിലെ ചിലര്‍ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവര്‍ ഒന്നാംപ്രതി പള്‍സര്‍ സുനി സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്ത് നാദിര്‍ഷായ്ക്ക് 2017 ഏപ്രില്‍ 10നു ഫോണ്‍ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്നാഥ് ബഹ്റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ളതാണ് ബെഹ്റയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി അടുത്ത വെള്ളിയാഴ്ചയാണ് വിശദമായി വാദം കേള്‍ക്കുന്നത്.

NO COMMENTS