ടാറ്റ മോട്ടോഴ്സിന്‍റെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തെ സൈറസ് മിസ്ത്രി എതിര്‍ക്കും

237

ന്യൂഡല്‍ഹി• സൈറസ് മിസ്ത്രി ടാറ്റ മോട്ടോഴ്സിന്‍റെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചു. ബോര്‍ഡ് അംഗമായ നുസ്ലി വാഡിയയും മിസ്ത്രിയെ പിന്തുണയ്ക്കും. കമ്പനി അംഗങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും നിവേദനം നല്‍കും. ഡിസംബര്‍ 22നാണ് ടാറ്റ മോട്ടോഴ്സിന്‍റെ ബോര്‍ഡു യോഗം. മിസ്ത്രിയെയും വാഡിയയെയും നീക്കാനാണ് യോഗം ചേരുന്നത്. ടാറ്റ മോട്ടോഴ്സില്‍ 26.51 % ഓഹരിയാണ് ടാറ്റ സണ്‍സിനുള്ളത്.

NO COMMENTS

LEAVE A REPLY