കാസറഗോഡ് സി .വി.രമേശിനെ അഖിലേന്ത്യാ ഐ എൻ റ്റി യു സി വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

144

തിരുവനന്തപുരം : എ ഐ സി സി റിസേർച്ച് ഡിപാർട്ട്മെൻറ് സംസ്ഥാന കോഡിനേറ്ററും മുൻ കെ.എസ്.യു നേതാവുമായ കാസറഗോഡ് നീലേശ്വരം സി.വി രമേശിനെ അഖിലേന്ത്യാ ഐഎൻ റ്റി യു സി വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി . അഖിലേന്ത്യാ പ്രസിഡണ്ട് സജീവ റെഡ്ഡിയാണ് നിയമിച്ചത് .

കെ.എസ്.യു, ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള രമേശിന് നിരവധി തവണ പോലീസ് മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്, നിലവിൽ സ്വകാര്യകോളേജ് അദ്ധ്യാപകൻ കൂടിയാണ്.
സംസ്ഥാന ഐഎൻ റ്റി യു സി യുവജന വർക്കേഴ്സ് കൗൺസിലിന്റെ ജന സെക്രട്ടറി കൂടിയായ രമേശ് നീലേശ്വരം സ്വദേശിയാണ്, തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനം നടത്തി വരികയാണ്

NO COMMENTS