രാജ്യത്തേക്കുള്ള പെട്രോളിയം ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

181

ന്യൂഡല്‍ഹി: പടിപടിയായി രാജ്യത്തേക്കുള്ള പെട്രോളിയം ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ബയോ-സി.എന്‍.ജി., എത്തനോള്‍, മെത്തനോള്‍ തുടങ്ങിയ ഇന്ധനങ്ങള്‍ എണ്ണയ്ക്കു പകരമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ കൂട്ടും. ഇതുവഴി എണ്ണ ഇറക്കുമതി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ബയോ-സി.എന്‍.ജി., ‍ഡീസല്‍ എന്നിവയുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ കാര്‍ഷിക മേഖല ഉണരുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും-അദ്ദേഹം പറഞ്ഞു.എണ്ണ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറക്കുമതിക്കായി ഇന്ത്യ ഇപ്പോള്‍ ചെലവഴിക്കുന്നത് 4.5 ലക്ഷം കോടി രൂപയാണ്. നേരത്തെയിത് 7.5 ലക്ഷം കോടി രൂപ വരെയായിരുന്നു.

NO COMMENTS

LEAVE A REPLY