ശ്രീനഗറിൽ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തീവ്രവാദികൾ വെടിവെച്ചു കൊന്നു

231

ശ്രീനഗര്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. സി.അര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
പുല്‍വാമയിലെ വീട്ടില്‍ വെച്ച് വെടിയേറ്റ നസീര്‍ അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അക്രമികൾക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

NO COMMENTS