ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ കോടികളുടെ ക്രമക്കേട് ; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

207

തിരുവനന്തപുരം: ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ കോടികളുടെ ക്രമക്കേട് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. ഇടനിലക്കാരന് ലാഭമുണ്ടാക്കാനായി ചൈനയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും അനധികൃതമായി വിദേശയാത്ര നടത്തുകയും ചെയ്ത മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ധനവകുപ്പ് നടപടിക്ക് ശുപാര്‍ശ ചെയ്തു.ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതിലൂടെ ഒരു കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്ന് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്‍ട്രിനോ എഞ്ചിനയറിംഗ് കോണ്‍ട്രാക്ടേഴ്സ്, അക്ഷിയാന്‍ പവര്‍ സൊല്യൂഷന്‍സ് എന്നീ കമ്ബനികകള്‍ മുഖേനയാണ് ചൈനയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയത്. 10 ലക്ഷം രൂപക്ക് വാങ്ങാമായിരുന്ന എല്‍.ഇ.ഡി ലൈറ്റിംഗ് ടെസ്റ്റ് എന്ന ഉപകരണം വാങ്ങിയത് 47 ലക്ഷം നല്‍കിയാണ്, 42 ലക്ഷത്തിന് വാങ്ങാമായിരുന്ന ഫുള്ളി ഓട്ടോമാറ്റിക് മീറ്റര്‍ ടെസ്റ്റ് ബെച്ച്‌ എന്ന ഉപകരണം വാങ്ങിയത് 1,11,38,521 റൂപക്കാണ്.ഇടനിലക്കാര്‍ക്ക് ലാഭമുണ്ടാക്കികൊടുക്കാനായി ചീഫ് ഇലട്ക്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി.അനില്‍കുമാര്‍, ഡെപ്യൂട്ടി ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരായ എസ്.ശ്യാംമുരാരി, എ.വി.ജയരാജന്‍ എന്നിവരാണ് ഗൂഡാലോചന നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കരാര്‍ ഉറപ്പിക്കാനായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ വ്യാജ രേഖകള്‍ ചമച്ച്‌ രണ്ട് ഡെപ്യൂട്ടി ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാ‍ര്‍ ചൈന യാത്ര നടത്തിയെന്നും റിപ്പോ‍ര്‍ട്ടില്‍ പറയുന്നു. കരാറുകാരായിരുന്നു യാത്രക്കുവേണ്ടി സൗകര്യങ്ങള്‍ ചെയതത്. സ്വകാര്യ യാത്രയെന്ന വ്യാജേ നടത്തിയ യാത്രക്ക് പക്ഷെ ഖജനാവില്‍ നിന്നുള്ള പണം ചെലവഴിച്ചുവെന്നും ധനവകുപ്പ് പറയുന്നു.മാത്രമല്ല ഇടനിലക്കാരെ മുഖ്യസംഘാടകരാക്കി അന്തര്‍ദേശീയ സെമിനാറും സംഘടിപ്പിച്ചു. 20, 72,306 രൂപയാണ് സെമിനാറിനായി വകമാറ്റി ചെലവാക്കിയത്. വൗച്ചറുകളും ബില്ലുകളും അന്വേഷണ സംഘത്തിന് മുന്നില്‍ ഇലട്ക്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഹാജരാക്കി. ഇതില്‍ 2.69,000യുടെ അനാവശ്യ ചെലവുണ്ടായെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സാമ്ബത്തിക ക്രമക്കേട് ചുക്കാന്‍ പിടിച്ച ചീഫ് ഇലക്ര്ടിക്കല്‍ ഇന്‍സ്പെക്ടറേയും രണ്ടും ഡെപ്യൂട്ടി ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരെയും സസ്പെന്‍റ് ചെയ്യുകയും നഷ്ടമായ പണം പലിയ സഹിതം ഇവരില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും ധനകാര്യ പരിശോധ വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

NO COMMENTS