ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്ബോളര്‍

645

സൂറിച്ച്‌: 2016 ലെ മികച്ച ഫുട്ബോളര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡയ്ക്ക്. മെസിയെയും ഗ്രീസ്മാനെയും പിന്തള്ളിയാണ് റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗല്‍ താരം താരം ഫിഫ ദ ബെസ്റ്റ് പുരസ്കാരം കരസ്ഥമാക്കിയത്. മലേഷ്യയുടെ മുഹമ്മദ് സുബ്രിക്ക് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ലഭിച്ചു.
ഫിഫയുടെ മറ്റു പുരസ്കാരങ്ങള്‍:
മികച്ച പരിശീലകന്‍: ക്ലോഡിയോ റാനിയേരി. ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരാക്കിയതിനാണു പുരസ്കാരം. മികച്ച വനിതാ പരിശീലക: ജര്‍മനിയുടെ സില്‍വിയ നീഡ്. മികച്ച വനിതാ താരം: കാര്‍ലി ലോയ്ഡ് (യു.എസ്).

NO COMMENTS

LEAVE A REPLY