കെ. സുരേന്ദ്രന്റെ പേരിൽ 240 ക്രിമിനൽ കേസുകൾ

140

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ഉള്ളത് എൻഡിഎ സ്ഥാനാർഥിയായ കെ. സുരേന്ദ്രന്റെ പേരിലാണ്. 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. കേസുകളുടെ വിവരങ്ങൾ സുരേന്ദ്രൻ പ്രസിദ്ധീകരിച്ചു. ബിജെപി ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലൂടെയാണ് കേസുകളുടെ വിവരങ്ങൾ സുരേന്ദ്രൻ പ്രസിദ്ധീകരിച്ചത്.

ജന്മഭൂമിയുടെ നാലുപേജുകളിൽ മുഴുവൻ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങളാണ് ഉള്ളത്. പരസ്യത്തിൽ പറയുന്നത് അനുസരിച്ച് സംസ്ഥാനത്തെ മിക്ക ജില്ലകളിലും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയായ സുരേന്ദ്രന്റെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസുകളിൽ ഭൂരിപക്ഷവും ശബരിമല സമരവുമായി ബന്ധപ്പെട്ടതാണ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഗതാഗതം തടയൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്.

കൊല്ലം ജില്ലയിലാണ് സുരേന്ദ്രനെതിരെ ഏറ്റവും കൂടുതൽ കേസുകളുള്ളത് -68 കേസുകൾ. തിരുവനന്തപുരം-3, പത്തനംതിട്ട-38, ആലപ്പുഴ-56, കോട്ടയം-8, ഇടുക്കി-17,എറണാകുളം – 13, തൃശ്ശൂർ-6, കോഴിക്കോട്-2, മലപ്പുറം വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നുവീതം, കാസർഗോഡ്-38 എന്നിങ്ങനെയാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ എണ്ണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന പ്രകാരമാണ് സുരേന്ദ്രൻ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

NO COMMENTS