കത്ത് വിവാദം ; ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

38

തിരുവനന്തപുരം: കോർപ്പറേഷനിലെ താത്ക്കാലിക നിയമനത്തിന്റെ പേരിൽ പുറത്തുവന്ന കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. കത്തിക്കുറിച്ച് സിപിഎമ്മും സമാന്തരമായി അന്വേഷിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് വിവാദത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇക്കാര്യം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണും.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക.

NO COMMENTS