ബിഹാറില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് നാല് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടു

231

പട്ന • ബിഹാറില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് നാല് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടു. സി ഐ എസ്‌ എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ സൈനികന്‍ സര്‍വീസ് തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിങ് എന്ന ജവാനാണ് വെടിയുതിര്‍ത്തത്. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കൊല്ലപ്പെട്ടതില്‍ മൂന്നുപേര്‍ ഹെഡ്കോണ്‍സ്റ്റബിള്‍ റാങ്കില്‍ ഉള്ള ജവാന്‍മാരും ഒരാള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമാണ്. അവധി അനുവദിക്കാത്തതില്‍ അരിശം പൂണ്ടാണ് ബല്‍വീര്‍ സിങ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. ബല്‍വീറിനെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തുടങ്ങുന്നവര്‍ക്കുനേരെ ഇന്‍സാസ് റൈഫിള്‍ ഉപയോഗിച്ച്‌ ബല്‍വീര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY