കെഎസ്‌ആടിസി ബസ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തു ശേഖരം പിടികൂടി

283

ഇടുക്കി: കേരളത്തിലേക്ക് കെഎസ്‌ആടിസി ബസ് വഴി കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തു ശേഖരം കുമളി ചെക്ക് പോസ്റ്റില്‍ പിടികൂടി. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുമാണ് എക്സൈസും വാണിജ്യ നികുതി വകുപ്പം ചേര്‍ന്ന് പിടിച്ചെടുത്തത്. മധുരയില്‍ നിന്നും തിരുവല്ലയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സ്ഫോടകവസ്തുകള്‍ കടത്താന്‍ ശ്രമിച്ചത്. കന്പത്തുനിന്നും മൂന്ന് യുവാക്കളാണ് ബസില്‍ സ്ഫോടകശേഖരവുമായി കയറിയത്. പരിശോധനയ്ക്ക് തൊട്ടുമുന്പ് ഇവര്‍ ബസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതികളുടേതെന്ന് പോലീസ് സംശയിക്കുന്ന ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം അരംഭിച്ചതായും പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY