ട്വന്റി-20 പരമ്പര ഇന്ത്യക്ക്

190

തിരുവനന്തപുരം : ട്വന്റി-20 പരമ്പര ഇന്ത്യക്ക്. പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 6 റണ്‍സിന് പരാജയപ്പെടുത്തി. മഴ മൂലം എട്ടോവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 67 റണ്‍സെടുത്തു. എട്ടോവറായി ചുരുങ്ങിയതോടെ ബാറ്റിംഗ് വെടിക്കെട്ടു പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യ ഓവറില്‍ ഏഴു റണ്‍സ് മാത്രം സ്കോര്‍ ചെയ്ത ഓപ്പണര്‍മാര്‍ മൂന്നാമത്തെ ഓവറില്‍ അടുത്തടുത്ത പന്തില്‍ പുറത്തായി. ധവാന്‍ ഒമ്ബതു പന്തില്‍ എട്ടും രോഹിത് ആറു പന്തില്‍ ആറു റണ്‍സുമാണ് നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (13) കൂറ്റന്‍ അടിയിലൂടെ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇഷ് സോധിയുടെ പന്തില്‍ ബോള്‍ട്ട് പിടിച്ച്‌ പുറത്തായി. മനീഷ് പാണ്ഡയും (17) ഹാര്‍ദിക് പാണ്ഡ്യയുമാണ് (14) ഇന്ത്യന്‍ ടോപ്പര്‍മാര്‍. അതേസമയം മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് 61 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

NO COMMENTS